അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം; വീട്ടമ്മയ്ക്ക് പരിക്ക്‌

തൃശ്ശൂര്‍: ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. തൃശ്ശൂര്‍ ജില്ലയിലെ പുത്തൂര്‍ എലത്തൊഴി സുന്ദരന്റെ ഭാര്യ ഷീലക്കാ( 52 )ണ് പരിക്കേറ്റത്.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ഷീലയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഇതരസംസ്ഥാന തൊഴിലാളി വീട്ടിനുള്ളില്‍ എത്തി ഷീലയുടെ തലയ്ക്കും ശരീരത്തിലും വടി കൊണ്ട് അടിക്കുകയായിരുന്നു.

ഷീലയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. ഉടന്‍ തന്നെ ഷീലയെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ