ശങ്കര ‘എക്സലൻസ്  ’ പുരസ്കാരം ഫൊക്കാന പ്രസിഡന്റ് മാധവൻ ബി. നായർക്ക്

കൊച്ചി : ആദിശങ്കര ട്രസ്റ്റിന്റെ 2019  ലെ  ‘എക്സലൻസ്  ’ പുരസ്കാരം ഫൊക്കാന പ്രസിഡന്റ് മാധവൻ ബി. നായർക്ക് സമ്മാനിച്ചു .  ശ്രീ ശാരദ വിദ്യാലയത്തിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സപര്യ 2019 -2020  പരിപാടിയിൽ ആദിശങ്കര ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് പുരസ്കാരദാനം നിർവഹിച്ചു.അമേരിക്കൻ മലയാളി  സമൂഹത്തിന്റെ ഏറ്റവും വലിയ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റിന് ആദിശങ്കര ട്രസ്റ്റിന്റെ 2019  ലെ  ‘എക്സലൻസ്  ’ പുരസ്കാരം നൽകുന്നതിൽ ട്രസ്റ്റിന് അഭിമാനവും സന്തോഷവും ഉണ്ടെന്നു അദ്ദേഹം വ്യക്തമാക്കി .കഴിഞ്ഞ  രണ്ടു തവണയും കേരളം പ്രളയത്തിലകപ്പെട്ടപ്പോൾ  മാധവൻ ബി നായരുടെ നേതൃത്വത്തിൽ നടന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരളം നോക്കികണ്ടതാണ് .പൂർണ്ണമായും വെള്ളത്തിൽ അകപ്പെട്ടുപോയ കാലടിയിലെ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി ഫൊക്കാനയും അതിന്റെ അമരക്കാരനും മാറി.
ഇന്ത്യൻ നേവി വൈസ് അഡ്മിറൽ സുനിൽ ആനന്ദ് മുഖ്യാതിഥിയായിരുന്നു.ആദിശങ്കര ചീഫ് ഓപ്പറേഷൻസ് ഓഫീസർ പ്രൊഫ. സി.പി. ജയശങ്കർ, പ്രിൻസിപ്പൽ മഞ്ജുഷ വിശ്വനാഥ്, വൈസ് പ്രിൻസിപ്പൽ രേഖ ആർ. പിള്ള, പി.ടി.എ. പ്രസിഡന്റ് എം.കെ. രാജശേഖരൻ, സ്കൂൾ ഹെഡ് ബോയ് ലിയോൺ ജോർജ് പടയാട്ടിൽ, ഹെഡ് ഗേൾ എ. ഗായത്രി എന്നിവർ സംസാരിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു.