പന്തീരാങ്കാവ് യുഎപിഎ കേസ് എന്‍ഐഎയെ ഏല്‍പ്പിച്ചു; കേന്ദ്രത്തിനെതിരെ സിപിഎം

കോഴിക്കോട്ട്: പന്തീരാങ്കാവ് യുഎപിഎ കേസ് കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമെന്ന് സിപിഐഎം.

അലനും താഹയ്ക്കുമെതിരെ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പൊലീസ് മുന്നോട്ടുപോകുമ്പോഴാണ് അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയെ ഏല്‍പ്പിച്ചത്.സംസ്ഥാന സര്‍ക്കാരുമായി ആലോചന പോലും നടത്താതെയാണ് കേന്ദ്രം ഇടപെട്ടതെന്നുംസിപിഎംസംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയായിരിക്കെ സംസ്ഥാന സര്‍ക്കാരുമായി ആലോചന പോലും നടത്താതെ കേസ് എന്‍ഐഎയെ ഏല്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂവെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.