ജില്ലാ പോലീസ് മേധാവികള്‍ക്ക് മാറ്റം; യതീഷ് ചന്ദ്ര കണ്ണൂരിലേക്ക്

തിരുവനന്തപുരം: ജില്ലാ പോലീസ് മേധാവികള്‍ക്ക് മാറ്റം. തൃശ്ശൂര്‍ പോലീസ് മേധാവിയായ യതീഷ് ചന്ദ്രയെ കണ്ണൂരിലേക്ക് മാറ്റി.
കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന പ്രതീഷ് കുമാറിനെ പോലീസ് ആസ്ഥാനത്തെ എസ്പിയായി നിയമിച്ചു.തിരുവനന്തപുരം ഡിസിപിയായ ആദിത്യ തൃശ്ശൂര്‍ എസ്പിയായും,നാരയണന്‍ ജി കൊല്ലം എസ്പിയായും മധു.പി.കെ ഇടുക്കി എസ്പിയായും നിയമിക്കപ്പെട്ടു.

കണ്ണൂര്‍ജില്ലാ പോലീസ് മേധാവിയായിരുന്ന പ്രതീഷ്‌കുമാറിനെ പോലീസ് ആസ്ഥാനത്തെ എസ്പിയായി നിയമിച്ചു.ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി സക്കറിയ ജോര്‍ജാണ് ഇനി വനിതാ സെല്‍ എസ്പി. വയനാട് ജില്ലാ പോലീസ് മേധാവിയായിരുന്ന കറുപ്പുസ്വാമി ആര്‍ തിരുവനന്തപുരം ഡിസിപിയാകും.ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് ഡി ഐജിയായി അനുൂപ് കുരുവിളയെ നിയമിച്ചു. പോലീസ് അക്കാദമിയുടെ പുതിയ ഡി ഐ ജി നീരജ് കുമാര്‍ ഗുപ്തയാണ്.ഏറെക്കാലമായി പോലീസ് സര്‍വീസില്‍ ഇല്ലാതിരുന്ന ആര്‍ സുകേശന്‍ തിരുവനന്തപുരം റെയ്ഞ്ച് സ്പെഷ്യല്‍ ബ്രാഞ്ച് എസ്പിയായിനിയമിതനായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ