ഗവര്‍ണര്‍ ലാവ്‌ലിന്‍ കേസിലെ പാലം;രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

തിരുവനന്തപുരം: വിവാദമായ ലാവ്‌ലിന്‍ കേസില്‍ പാലമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നത് കെ.മുരളീധരന്‍ എംപി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ രംഗത്ത് വന്നത്.

‘മുഖ്യമന്ത്രി ഗവര്‍ണറെ ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ട് എന്നാണ് വ്യക്തമാകുന്നത്. ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്കാണ്.കേരള ഗവര്‍ണര്‍ നിയമസഭയെ അടിക്കടി അപമാനിക്കുകയാണെന്ന് മുരളീധരന്‍ ആരോപിച്ചു.

പ്രതിപക്ഷ നേതാവിന്റെ പ്രമേയം ഭരണപക്ഷം അംഗീകരിച്ചാല്‍ ഗവര്‍ണര്‍ക്ക് സഭയെ അഭിമുഖീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. പ്രമേയം അനുവദിക്കാമെന്ന് സ്പീക്കര്‍ സമ്മതിച്ചിട്ടുണ്ട് സ്വന്തം പ്രസംഗങ്ങളില്‍ മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ പ്രമേയം അംഗീകരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

‘ലാവലിന്‍ വിഷയത്തില്‍ ഗവര്‍ണര്‍ പാലം ആയതായി സംശയിക്കേണ്ടിയിരിക്കുന്നു. മറ്റന്നാള്‍ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ ന്യൂനപക്ഷങ്ങളെ പിന്നില്‍ നിന്നും കുത്തിയ മുഖ്യമന്ത്രി എന്നാകും പിണറായി അറിയപ്പെടുക,’ മുരളീധരന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ