കേരളാ കോൺഗ്രസ് (M) ജോസഫ് ഭക്ഷണ കിറ്റുകൾ വിതരണം നടത്തി

കേരളാ കോൺഗ്രസ് (M) തിരുവല്ല നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല നഗരസഭ നടത്തുന്ന റിലീഫ് ക്യാമ്പുകളിൽ ഭക്ഷണ കിറ്റുകൾ (ഭക്ഷണ പൊതി ,കുടിവെള്ളം ) വിതരണം നടത്തി .തിരുവല്ല Diet സ്കുളിലും കാവുംഭാഗം ഗവ. എൽ പി സ്കൂളിലും നടത്തപ്പെടുന്ന റിലീഫ് ക്യാമ്പുകളിലും ഭക്ഷണ വിതരണം നടത്തി. നിയോജക മണ്ഡലം പ്രസിഡൻ്റ് രാജു പുള്ളിമ്പള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം അഡ്വ. വർഗീസ് മാമ്മൻ ഭക്ഷണ കിറ്റുകൾ ബഹു: മുനിസിപ്പൽ ചെയർമാൻ R ജയകുമാറിന് കൈമാറി ഉത്ഘാടനം ചെയ്തു, നിയോജക മണ്ഡലം ജന:സെക്രട്ടറി ഷിബു പുതുക്കേരിൽ ,ജോസ് പഴയിടം ,ജോമോൻ കാവും ഭാഗം ,ഡോ : ടിജു ചാക്കോ എന്നിവർ പ്രസംഗിച്ചു