ചെറിയ പാമ്പായാലും വലിയ വടി കൊണ്ട് അടിക്കണം

റോയ് മാത്യു
ചെലവ് ചുരുക്കുന്നതിൻ്റെ ഭാഗമായി റിട്ട. ഹൈക്കോടതി ജഡ്ജി കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായ മരട് കമ്മീഷൻ്റെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിക്കൊടുത്ത് നമ്മുടെ സർക്കാർ മാതൃകയായി. അഞ്ച് മാസത്തേക്കായിരുന്നു സുപ്രീം കോടതി നിർദ്ദേശപ്രകാരം ടി- കമ്മീഷനെ നിയമിച്ചത്.

കാലാവധി കഴിഞ്ഞിട്ടും ഇങ്ങനെ ആയുസ് നീട്ടിക്കൊടുക്കുന്ന ഒരുപാട് കമ്മീഷനുകൾ ഇവിടെ ഖജനാവ് തൊരന്ന് കഴിയുകയാണ്. അവർ ചിരഞ്ജീവികളാണ്. പത്രക്കാരും വക്കീലമ്മാരും തമ്മിലുള്ള അടിപടി അന്വേഷിക്കാൻ വന്ന ഒരു കമ്മീഷനാണ് ഇക്കാര്യത്തിലെ സ്വഛന്ദ മൃത്യു – അദ്ദേഹത്തിനിപ്പോ കീലോമീറ്റേഴ്സ് ആൻറ് കിലോമീറ്റേഴ്സ് നീളത്തിൽ ആയുർദൈർഘ്യം കൂട്ടി കിട്ടി. മി ലോർഡ് കീപ്പ് ഇറ്റ്.
സാലറി ചലഞ്ച്, വല്ലതും തായോ എന്നൊക്കെ പറഞ്ഞ് മോങ്ങിക്കോണ്ട് ഇരിക്കാതെ ഇമ്മാതിതിരി എടുക്കാ ചരക്കുകളെ എടുത്ത് കടലിൽ എറിയാനുള്ള ധൈര്യം കാണിക്കണം. അല്ലാതെ നനഞ്ഞിടം കൂഴിച്ചോണ്ടിരിക്കരുത്. ഭരണ പരിഷ്കാരി കമ്മീഷനെ ഒക്കെ ടാറ്റാ പറഞ്ഞ് വിടാൻ എത്രയോ നേരമായി. ഖജനാവ് കാർന്നുതിന്നുന്ന പെരുച്ചാഴികളെ തുരത്താനുള്ള സാമ്പത്തിക വൈദഗ്ധ്യമൊന്നും നമ്മുടെ തോമാച്ചന് അറിഞ്ഞുകൂടാ.- ചുമ്മാ ബഡായി മാത്രം.
ചെറിയ പാമ്പായാലും വലിയ വടി കൊണ്ട് അടിക്കണമെന്നാ പ്രമാണം –

ROY MATHEW