വിട (കവിത -ഡോ.എസ്.രമ)

 

ആലാപനം -സനൽ പോറ്റി

നി മടക്കയാത്രയില്ല..
ഇനിയൊരു പിൻവിളി
കേൾക്കയില്ല..

നിശ്ചലമായോരെൻ സ്വപ്നങ്ങളെ
നിന്നെയേൽപ്പിച്ചിവിനാഴികയുടെ
നിശ്വാസമായി ഞാനലിയട്ടെ, സഖീ…

ശിരസ്സിൽ പടർന്നോരർബുദം..
പാതി വഴിയിലെന്നെയിറക്കി….
സജലങ്ങളാം നിൻ മിഴിയിണകൾ
കാണാതെ ഞാനിമകൾ ചേർത്തടച്ചു..

നിൻ പ്രണയസ്പർശത്തിലെൻ
വേദന തെല്ലു ഞാൻ മറന്നൂ സഖീ..
തീരാ വേദനയിൽ നിന്നുമീ
മരണമൊരു മോചനമാകുമ്പോൾ
നിൻ കണ്ണുകൾ നിറയരുതേ സഖീ..

ഇനി വരും പകലിൻ സ്പന്ദനങ്ങളിലെൻ
രൂപമില്ല..
ഇനി വരും ഇരവിൻ നിശബ്ദതയിലെൻ
നിശ്വാസമില്ല..

നിന്നുൾ കരുത്തിലെൻ കുരുന്നുകളെ
നൽകി ഞാൻ വിടചൊല്ലിടട്ടേ സഖീ..

ഇരുളിൽ തെളിയുന്നോരു ദീപമായി
നിൻ വഴിത്താരയിലൊരു വെളിച്ചമായി
നിന്നെ തഴുകുമൊരു തെന്നലായി
കൂടെ ഞാനെന്നും സഖീ..

വരും ജന്മത്തിൻ നിയോഗമായി
വീണ്ടുമൊരുമിക്കും വരേക്കും…
വിട തരൂ, പ്രിയ സഖീ….