കൊറോണ ഭേദമായി; മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഫെല്ലിനി ആശുപത്രി വിട്ടു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഫെല്ലിനി ആശുപത്രി വിട്ടു.അവസാന മൂന്ന് ആഴ്ചയായി ചൈനയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഫെല്ലിനി പരിശോധന ഫലം നെഗറ്റീവ് ആയതോടെ ഇന്നലെ ആശുപത്രി വിടുകയായിരുന്നു.തന്നെ സംബന്ധിച്ചെടുത്തോളം വലിയ വിഷമഘട്ടം ആണ് അവസാനിച്ചത് എന്ന് ആശുപത്രി വിട്ട ശേഷം ഫെല്ലിനി പറഞ്ഞു. ചൈനയിലെ ഫെല്ലിനിയുടെ ക്ലബായ ഷാന്ദൊങ് ലുനെങിന് താരം നന്ദി പറഞ്ഞു. ബെല്‍ജിയത്തില്‍ ആയിരുന്ന ഫെല്ലിനി കൊറോണ ഭീഷണി കുറഞ്ഞതിനാല്‍ ചൈനയിലേക്ക് മടങ്ങി എത്തിയതായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന് വൈറസ് ബാധയേറ്റത്. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ഫെല്ലിനി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് ചൈനയിലേക്ക് എത്തിയത്.