കെ ജെ ജോസഫ് (തങ്കച്ചൻ 79 ) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: നെടുമ്പ്രം കൈപ്പഞ്ചാലില്‍ കെ ജെ ജോസഫ് (തങ്കച്ചൻ 79 ) നിര്യാതനായി. ഭാര്യ തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കൽ,ഏലിയാമ്മ ജോസഫ് , ഇന്ത്യൻ എയർ ഫോഴ്സ് മുൻ ഉദ്യോഗസ്ഥനായും , ന്യൂയോർക്ക് മെട്രോ ട്രാൻസിസ്‌റ്റിൽ മുപ്പതു വര്ഷം സൂപ്പർ വൈസർ ആയും സേവനം അനുഷ്ടിച്ചു. മക്കൾ : സ്റ്റാൻലി , സ്റ്റീവ് , സ്റ്റെൻസി. മരുമക്കൾ : ബോബി , ജൂലി, ബിനു , പരേതന് 9 കൊച്ചുമക്കളുമുണ്ട് . സഹോദരങ്ങൾ : കുരിയന്‍ ജോസഫ്, പരേതനായ കെ.ജെ. ഈപ്പന്‍, അച്ചാമ്മ ഫിലിപ്പ് , മറിയാമ്മ സെബാസ്റ്റ്യൻ, പൗലോസ് കെ.ജോസഫ്, വര്‍ഗീസ് കെ.ജോസഫ്, (ഫോമാ മുന്‍ ആര്‍.വി.പി, ഐ.എന്‍.ഒസി സെക്രട്ടറി) അന്നമ്മ കെ.ജോസഫ്, ഫിലിപ്പോസ് ജോസഫ് (ഷാജി-സിനിമാ നിര്‍മ്മാതാവ്) ന്യൂയോർക്ക് , ജാക്സൺ ഹൈറ്റ്സ് സെന്റ് മേരീസ് ഓർത്തഡോൿസ്‌ ചുര്ച്ച് സ്ഥാപക അംഗമാണ് . സഹോദരന്‍ കെ.ജെ. ഈപ്പന്‍ ഒമ്പത് ദിവസം മുന്‍പ് നിര്യാതനായി. അദ്ദേഹത്തിന്റെ സംസ്‌ക്കാരം നടക്കാനിരക്കവേയാണ് ജോസഫ് മരിച്ചത്. സംസ്കാരം പിന്നീട് .