ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് കുര്‍ബാന; വൈദികനും ആറ് വിശ്വാസികളും അറസ്റ്റില്‍

കൊച്ചി: ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികനേയും ആറു വിശ്വാസികളേയും പൊലീസ് അറസ്റ്റ് ചെയ്തു. വില്ലിങ്ടണ്‍ ഐലന്‍ഡിലെ സ്റ്റെല്ലാ മേരി പള്ളി വൈദികന്‍ ഫാദര്‍ അഗസ്റ്റിന്‍ പാലായെയാണ് ഹാര്‍ബര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

ഇന്നു രാവിലെയാണ് സംഭവം. പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണം നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. വൈദികനെയും അറസ്റ്റിലായവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്.