കലി പൂണ്ട പ്രതിപക്ഷം(ലോലൻ)

ഉണ്ടയെന്നു പറഞ്ഞാൽ മമ്മൂട്ടിയുടെ ഉണ്ടയല്ല , വെടിയുണ്ടയാണെന്നു ക്ലാരിഫൈ ചെയ്തു മനസ്സിലാക്കിത്തരാൻ കഴിവുള്ള ആളാണ് കേരളാ മുഖ്യൻ.സ്പ്രിങ്ങിന്റെ ആങ്ങളയാണോ , അതോ കെട്ടിയവൻ ആണോ സ്പ്രിംഗ്ളർ എന്ന ഏതു കാര്യവും തീർച്ചയില്ലാതെ , കേരളാ ഗവേർന്മേന്റ് കേരളീയരുടെ കേരളീയവ്യക്തിസ്വത്തായ റേഷൻ കാർഡിലെ വിവരങ്ങൾ വരെ അമേരിക്കയ്ക്ക് മറിച്ചു വിറ്റുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു . സ്പ്രിംഗ്ളർ എന്ന ഡാറ്റാ പ്രോസസിങ് ശേഖരിക്കുന്ന വിവരങ്ങൾ കേരളാ ഗവെർന്മെന്റിന്റെ മാത്രമായിരിക്കുമെന്നു മുഖ്യമന്ത്രി ഒപ്പിട്ട ഉടമ്പടി കാണിച്ചു കൊടുത്തിട്ടും കലി അടങ്ങിയിട്ടില്ലെന്നു തോന്നുന്നു . പ്രതിപക്ഷ നേതാവിന്റെ അയൽക്കാരനായ സ്പ്രിംഗ്ളർ കമ്പനി ഉടമസ്ഥനോടുള്ള കുശുമ്പായിരിക്കാം ഉടക്കിനു കാരണമെന്ന് സരസൻ റിപ്പോർട്ട് ചെയ്യുന്നു.

“ആങ്ങള ചത്താലും വേണ്ടില്ല , നാത്തൂന്റെ കരച്ചില് കാണണമെന്ന് ” പെങ്ങള് ചിന്തിക്കുന്നതുപോലെയാണ് ചില പ്രമുഖ പ്രതിപക്ഷനേതാക്കന്മാർ ചൊറിയും കുത്തി ഇരിക്കുമ്പോൾ, ഈയിടെ പ്രസ്താവനകൾ തട്ടി വിടുന്നത് .
“ഞങ്ങളുടെ ഭരണകാലത്തു തുടങ്ങിവെച്ച പദ്ധതികൾ മാത്രമേ ഇപ്പോൾ തുടരുന്നുള്ളു . ഒന്നും കാര്യമായിട്ട് ഇപ്പോൾ നടക്കുന്നില്ല “.
അപ്രതീരക്ഷിതമായിട്ടാണ് ഒരു ഭീകരൻ സുനാമി പോലെ കോവിഡ് ലോകമാസകലം പടർന്നുപടിച്ചത് .

നമ്മുടെ വീട്ടിലോട്ട് പെട്ടെന്ന് സന്ധ്യ ആയപ്പോൾ 50 ലധികം സുഹൃത്തുക്കൾ വന്ന്‌ കയറിയാൽ, എല്ലാവര്ക്കും കൊടുക്കാൻ കാപ്പിയും പലഹാരവും ഉണ്ടാവുമോ ? അന്ന് രാത്രി നമ്മുടെ വീട്ടിൽ ഇവർക്കെല്ലാം തങ്ങണമെന്നും കൂടി പറഞ്ഞാലോ ? ഇരിക്കാൻപോലും കസേരകൾ ഇല്ലാതിരിക്കുമ്പോൾ, ഇനി ഇവർക്ക് എങ്ങനെ കിടക്കാൻ സൗകര്യം ഒരുക്കും ? ഇത് നമ്മുടെ കൊച്ചുവീട്ടിലെ പ്രശ്നമാണെങ്കിൽ, ഇതുവരെ കേൾക്കാത്തതും മരുന്നുകൾ കണ്ടുപിടിക്കാത്തതുമായ ഒരു മാരകമായ പകർച്ചവ്യാധി എല്ലാ രാജ്യങ്ങളിൻ പടർന്നാൽ, ആരുടെ കയ്യിലാണ് ലക്ഷക്കണക്കിന് മാസ്കും ബെഡ്ഡും പ്രതിരോധകുത്തിവെപ്പും സ്റ്റോക്ക്
ഉണ്ടാവുക?
ദൈവസഹായം കൊണ്ടാണെന്നു പറയാം ഇന്ത്യയിൽ,പ്രത്യേകിച്ചും കേരളത്തിൽ ഞമ്മടെ മുഖ്യൻ പുള്ളിക്കാരൻ അക്ഷരം പെറുക്കി പറയുന്നതിനേക്കാൾ, വേഗത്തിൽ സടകുടഞ്ഞു എഴുന്നേറ്റുവന്നു പറയാതിരിക്കുക വയ്യ. ലോകമാസകലം മലയാളികൾ മാത്രമല്ല, പല ഭരണാധികാരികൾ പോലും ഈ മഹാമാരിയെ തുരത്താൻ കേരളം കൈക്കൊണ്ട ആരോഗ്യനടപ ടികളെ അഭിനന്ദിച്ചതിൽ സന്തോഷം തോന്നുന്നുണ്ട് .

സോഷ്യൽ ഡിസ്റ്റൻസ് പാലിക്കണം, ആവശ്യം ഇല്ലാതെ ഒരുത്തനും വഴിയിൽ കണ്ടേക്കരുതെന്നു പോലീസ് പറഞ്ഞപ്പോൾ ഇത്രയും അനുസരണ കാണിക്കുമെന്ന് വിചാരിച്ചില്ല. പക്ഷെ കോവിഡിനെ ഭയന്നിട്ടുമാത്രമല്ല ,പോലീസിന്റെ ചൂരലടി ആവശ്യത്തിലധികം കുറേ പേർക്ക് കിട്ടിയതിന്റെ നീറ്റലിന്റെ ചൂടുള്ളതുകൊണ്ടാണ് നമ്മുടെ വീരന്മാർ അടങ്ങിയിരിക്കുന്നതെന്നു മറ്റാരും അറിയുന്നില്ലല്ലോ !
ദിവസ്സവും സ്ഥിതിഗതികൾ വിലയിരുത്തുകയും കഴിയാവുന്ന എല്ലാ സഹായങ്ങൾ എത്തിക്കയും ചെയ്യുന്നുണ്ട് , എല്ലാവര്ക്കും 15 കിലോ അരിയും പലവ്യഞ്ജനങ്ങളും മാത്രമല്ല ഷേമ പെൻഷനുകളും എത്തിക്കുന്നതിൽ , കേരളാ മുഖ്യമന്ത്രി നല്ല മാതൃകയായിട്ടുണ്ട്. കേരളാ അതിർത്തിയിൽ കര്ണാടകസർക്കാർ മൺകയ്യാല ഉയർത്തിയപ്പോൾ, രോഗികളെ ഹെല്‌കോപ്ടർ ഉപയോഗിച്ചായാലും ഹോസ്പിറ്റലുകളിൽ എത്തിക്കാൻ വേണ്ട ഇടപെടലുകൾ നടത്തി .

പ്രതിപക്ഷ നേതാവിന് കുരു പൊട്ടി . ഹെലികോപ്റ്റർ ആവശ്യമില്ല, ചെലവ് ചുരുക്കണം പോലും. കുറെ കോടികൾ മുടക്കിയാലും വേണ്ടില്ല പത്തിരു നൂറു രോഗികളെ ഹോസ്പിറ്റലിലെത്തിച്ചാലത്തെ ഗുണം ,നേതാക്കന്മാർക്കറിയാം . ഞങ്ങളുടെ ഭരണ കാലത്തു ഇതുപോലെ എന്തേ മഹാമാരി വന്നില്ല എന്ന് ദുഖിച്ചിരിക്കയാണവർ. പക്ഷെ ഒരു കാര്യം ഓർപ്പിക്കാൻ ഈ അവസ്സരം ഉപയോഗിക്കാൻമറന്നില്ല . ഞങ്ങളുടെ ഭരണകാലത്തിട്ട തറക്കല്ലിലാണ് എന്നിവർ ഹോസ്പിറ്റൽ പടുത്തുയർത്താനും രോഗികളെ ചികിൽസിക്കാനും സൗകാര്യമായതെന്നു വീരവാദം മുഴക്കിയിട്ടുണ്ട് . മഹാമാരിയുടെ കാലത്ത് നിങ്ങൾ ഒന്നും ചെയ്തില്ലേ എന്ന് ചോദിച്ചാൽ, ഈ പ്രസ്താവന ഇറക്കിയെന്നെങ്കിലും പറയാൻ ഉണ്ടല്ലോ !

മാത്രമല്ല,വിതരണം ചെയ്യുമ്പോൾ അതിന്റെ വീഡിയോ പിടിച്ചു കാണിക്കരുതെന്നു ദേശിയ അറിയിപ്പുള്ളപ്പോൾ ദെയ് വരുന്നു സുരേന്ദ്രൻ നേതാവ് , ലോറിയിൽനിന്നും ഫുഡ് പാക്കറ്റുകൾ ഇറക്കി കൈമാറുന്നതിനിടയിൽ നിന്ന് കൊണ്ട് ഓരോ പാക്കറ്റുകൾ ക്യാമറായിൽ നോക്കിക്കൊണ്ടുതന്നെ കൈമാറുന്ന ദൃശ്യങ്ങൾ . കൂട്ടത്തിൽ പ്രസ്താവന –
ഞങ്ങൾ കേന്ദ്രത്തിൽനിന്നും കൊടുത്ത് വിടുന്നത് ഇവിടെ കൊടുക്കുന്നുവെന്നേയുള്ളു , ഒന്നും സുതാര്യമല്ല എന്നൊക്കെ . പുള്ളിക്കാരൻ ഉദ്ദേശിച്ചതു വിതരണം ചെയ്യുന്ന സാധനങ്ങൾ സുതാര്യമായ പ്ലാസ്റ്റിക് ബാഗിൽ ആയിരിക്കണമെന്നാണോ ? ആവോ പറഞ്ഞ ആൾക്കുപോലും അറിയില്ലെങ്കിൽ, നല്ലതുപോലെ പറഞ്ഞുതരുന്ന മുരളീധരൻ എന്ന കേന്ദ്ര നേതാവിനോട് ചോദിച്ചാൽ, ഭാവിയിൽ ഇനി ആരും സംശയംപോലും ചോദിക്കില്ല.
അങ്ങനെവരുമ്പോൾ, ഇവിടെ കേരളത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ ഞങ്ങൾക്ക് ഒരു വിധത്തിലും പ്രയോജനകരമല്ലാത്തതിനാൽ, ഞങ്ങൾ ചൊറിഞ്ഞുകൊണ്ടേയിരിക്കും !

സത്യം പറയണമല്ലോ, മുൻ മുഖ്യൻ ചാണ്ടിജി എന്ത് പക്വമായിട്ടാണ് പറഞ്ഞിരിക്കുന്നത് :
“സാമൂഹ്യ അകലം പാലിച്ചുകൊണ്ടുതന്നെ നമുക്ക് ഒരുമിച്ചു നീങ്ങാം ” അതാണ് നേതാവ്