മാമ്മന്‍ ഈപ്പന്‍ (ബാബു-58) ന്യൂജേഴ്‌സിയില്‍ നിര്യാതനായി

ന്യൂജേഴ്‌സി: മാമ്മന്‍ ഈപ്പന്‍ (ബാബു-58) നിര്യാതനായി. ഭാര്യ ഉഷ പുല്ലാട് വലിയത്ത് കുടുംബാംഗം. മകന്‍: വിദ്യര്‍ഥിയായ ജെറി. ഫോമ നേതാവ് അനിയന്‍ ജോര്‍ജിന്റെ ഭാര്യ സഹോദരനാണ്. സംസ്‌ക്കാരം പിന്നീട്.

യൂണിവേഴ്‌സിറ്റി വോളിബോള്‍ താരമായിരുന്നു. എലിസബത്തിലെ ഇമ്മാനുവല്‍ സി.എസ്.ഐ. ചര്‍ച്ച് അംഗമാണ്. മല്ലപ്പള്ളി കൊച്ചിക്കുഴി പരേതരായ ഈപ്പന്റെയും ശോശാമ്മയുടെയും മകനാണ്. സഹോദരര്‍: ഡെയ്‌സി പണിക്കര്‍ (ലക്‌നൊ) അന്നമ്മ സഖറിയ (സ്റ്റാറ്റന്‍ ഐലന്‍ഡ്), സൂസി സഖറിയ (ന്യു ജെഴ്‌സി) സിസി അനിയന്‍ ജോര്‍ജ് (ന്യു ജെഴ്‌സി) തോമസ് ഈപ്പന്‍ (ന്യു ജെഴ്‌സി), ജോൺസൺ, ഈപ്പന്‍ (ന്യു ജെഴ്‌സി). ഇന്‍ ലോസ്: ജോസഫ് സഖറിയ (മാന്നാനം ചെമ്മരപ്പള്ളീല്‍ കുടുംബാംഗം), ഐപ്പ് സഖറിയ (പുതുപ്പള്ളി പട്ടശേരില്‍), ജയ ഈപ്പന്‍ (വെണ്ണീക്കുളം മാലയില്‍) അനിയന്‍ ജോര്‍ജ് (മല്ലപ്പള്ളി കുത്തുകല്ലുങ്കല്‍), സുജ (കോട്ടയം കഞ്ഞിക്കുഴി കണ്ടഞ്ചേരിയില്‍)