സ്പ്രിംഗ്‌ളര്‍ കമ്പനിയുമായുള്ള കരാര്‍ തന്റെ തീരുമാനം; ഉത്തരവാദിത്തമേറ്റ് ഐടി സെക്രട്ടറി

തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ കമ്പനിയുമായുളള കരാറില്‍ ഉത്തരവാദിത്തമേറ്റ് ഐടി സെക്രട്ടറി എം.ശിവശങ്കര്‍.സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് സ്പ്രിംഗ്‌ളര്‍ സേവനം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തതെന്ന് ഐടി സെക്രട്ടറി പറഞ്ഞു.

പര്‍ച്ചേസ് ഓര്‍ഡറിന് നിയമവകുപ്പിന്റെ അനുമതി വേണ്ടെന്നാണ് നിലപാട്. തന്റേത് പ്രഫഷനല്‍ തീരുമാനമാണ്. തീരുമാനങ്ങളില്‍ തെറ്റുണ്ടെങ്കില്‍ വിമര്‍ശനങ്ങള്‍ കൂടി കണക്കിലെടുത്ത് ഇക്കാര്യം പുനപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.സേവനം സൗജന്യമാണെന്ന് ഉറപ്പു വരുത്തിയിരുന്നു. സുരക്ഷാ പ്രശ്നമില്ലെന്ന് വ്യക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.