ഏലിയാമ്മ ജോസഫ് കാഞ്ഞിരത്തുങ്കല്‍ (83) സാന്‍ഫ്രാന്‍സികോയില്‍ നിര്യാതയായി

സാന്‍ഫ്രാന്‍സിസ്‌കോ: പരേതനായ ജോസഫ് കാഞ്ഞിരത്തുങ്കലിന്റെ (പാച്ചി) ഭാര്യ ഏലിയാമ്മ ജോസഫ് കാഞ്ഞിരത്തുങ്കല്‍ (83) നിര്യാതയായി. പരേതരായ കുര്യാക്കോസ് പുല്ലാപ്പള്ളിയുടെയും അച്ചാമ്മയുടെയും പുത്രിയാണ്.

മക്കള്‍: പരേതയായ മെഴ്‌സി, ഏബ്രഹാം (രാജു), ടെസ്, സിറിയക്ക്. മരുമക്കള്‍: സൈമണ്‍ നെയ്‌ചേരില്‍, ടെസി ഇടപ്പള്ളിചിറയി, സണ്ണി പഴയമ്പള്ളി, ജെയന്‍ കൊപ്പുഴ. 10 കൊച്ചുമക്കളും അവരുടെ നാലു മക്കളുമുണ്ട്.

സഹോദരര്‍: പരേതനായ ജേക്കബ് പുല്ലാപ്പള്ളി, പരേതനായ ജോസ് പുല്ലാപ്പള്ളി, പരേതയായ ത്രേസിയാമ്മ വടക്കഞ്ചേരി, മേരിക്കുട്ടി മ്യാലില്‍, തോമസ് പുല്ലാപ്പള്ളി, ഫിലിപ്പ് പുല്ലാപ്പള്ളി, പരേതനായ ജോണ്‍ പുല്ലാപ്പള്ളി, ജൈനമ്മ ഒറ്റപ്ലാക്കല്‍. സംസ്‌കാരം ലഫയെത്തി ക്വീന്‍ ഓഫ് ഹെവന്‍ കാത്തലിക്ക് സെമിത്തേരിയില്‍. തീയതി പിന്നീട്.