വയനാട്ടില്‍ പുതിയ മൂന്ന് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച് സര്‍ക്കാര്‍

വയനാട്: ലോക്ക്ഡൗണ്‍ കാലത്ത് പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. വയനാട്ടില്‍ പുതിയ മൂന്ന് ബാറുകള്‍ക്കാണ് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയത്. കല്‍പ്പറ്റയില്‍ ഒന്നും സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ട് ബാറുകള്‍ക്കുമാണ് പുതിയ ലൈസന്‍സ് നല്‍കിയത്.

വയനാട്ടില്‍ ആറ് ബാറുകളും ആറ് ബിയര്‍ പാര്‍ലറുകളും ബെവ്‌കോയുടെ അഞ്ച് മദ്യശാലകളുമാണുള്ളത്. പുതിയ ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുന്നതോടെ ജില്ലയില്‍ ഒമ്പത് ബാറുകളാകും. ലോക്ക് ഡൗണിന് ശേഷം മറ്റ് ബാറുകള്‍ക്കൊപ്പം ഇവയും തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് വിവരം.മാര്‍ച്ച് 13ന് നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷമാണ് പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കി.