കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച തൊഴിലാളിയുടെ കുടുംബത്തിന്റെ ഫലം നെഗറ്റീവ്

കോട്ടയം: കോവിഡ് സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിയുടെ കുടുംബാഗങ്ങളുടേയും സഹപ്രവര്‍ത്തകരുടേയും സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ്.

നാല് ദിവസം മുമ്പാണ് ചുമട്ടുതൊഴിലാളിയായ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.പാലക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സഞ്ചരിച്ച ഡ്രൈവര്‍ കോട്ടയത്ത് ഏപ്രില്‍ 20ന് എത്തിച്ച ലോഡ് ഇറക്കുന്നതില്‍ പങ്കാളിയായിരുന്നു ഇയാള്‍.
എങ്കിലും ഡ്രൈവറുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല.