വിശ്വം കാക്കുന്ന നാഥാ…..പതിനഞ്ചോളം ഗായകരുടെ ശബ്ദത്തിൽ

വിശ്വം കാക്കുന്ന നാഥാ…….
വിശ്വൈക നായകാ……
ആത്മാവിലെരിയുന്ന തീയണക്കൂ
നിൻ ആത്മ ചൈതന്യം നിറയ്ക്കൂ
ആത്മചൈതന്യം നിറയ്ക്കൂ
വിശ്വം കാക്കുന്ന നാഥാ

ആ..ആ..ആ..ആ…
ഇടയൻ കൈവിട്ട കുഞ്ഞാടുകൾ
ഇരുളിൽ കൈത്തിരി തിരയുമ്പോൾ (2)
ആരുമില്ലാത്തവർക്കഭയം നൽകും
കാരുണ്യം എന്നിൽ ചൊരിയേണമേ
കാരുണ്യം എന്നിൽ ചൊരിയേണമേ
(വിശ്വം..)

അകലാതെ അകലുന്നു സ്നേഹാംബരം
നീ അറിയാതെ പോകുന്നു എൻ നൊമ്പരം (2)
അന്യനാണെങ്കിലും എന്റെയീ കണ്ണുനീർ
അന്യനാണെങ്കിലും എന്റെയീ കണ്ണുനീർ
ധന്യമായ് തീരട്ടെ നിൻ വീഥിയിൽ
ധന്യമായ് തീരട്ടെ നിൻ വീഥിയിൽ
(വിശ്വം..)

മ്യൂസിക്;ജോൺസൺ
Lyricist: സത്യൻ അന്തിക്കാട്
Singer: കെ ജെ യേശുദാസ്
Film/album: വീണ്ടും ചില വീട്ടുകാര്യങ്ങൾ
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ