ന്യൂജേഴ്‌സിയിൽ ഏറ്റവും കൂടുതൽ മരണം നടന്നത് ഹാക്കൻസാക്ക് സിസ്റ്റത്തിലെ നഴ്സിംഗ് ഹോമുകളിൽ

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി സംസ്ഥാനത്ത് കൊറോണ രോഗ ബാധയെ തുടർന്ന് ഏറ്റവും കൂടുതൽ പേർ മരിച്ചത് ന്യൂജേഴ്സിയിലെ ഏറ്റവും വലിയ ഇന്‍റഗ്രേറ്റഡ് ഹെൽത്ത് കെയർ സിസ്റ്റങ്ങളിൽ (ഹോസ്പിറ്റൽ ശൃഖല) ഒന്നായ ആയ ഹാക്കൻസാക്ക് മെറിഡിയൻ ഹെൽത്തിന്റെ ഭാഗമായ നഴ്സിംഗ് ഹോമുകളിൽ ആണെന്ന് റിപ്പോർട്ടുകൾ.

ഹാക്കൻസാക്കിലെ റീജന്‍റ് കെയർ സെന്‍ററിൽ 27 പേരും നോർത്ത് ബെർഗനിലെ പാലിസൈഡ് മെഡിക്കൽ സെന്‍ററിനു സമീപമുള്ള ഹാർബോർഗ് നഴ്സിംഗ് ഹോമിൽ 25 പേരും വെസ്റ്റ് കാർഡ്‌വെൽ കെയർ സെന്‍ററിൽ 16 പേരും കഴിഞ്ഞ വെള്ളിയാഴ്ച വരെ മരിച്ചു. ഹാക്കൻസാക്ക് മെറിഡിയൻ ഹെൽത്തിന്റെ കീഴിലുള്ള 18 നഴ്സിംഗ് ഹോമുകളിലും ആയി ആകെ 155 റസിഡന്‍റുകൾക്കാണ് ഇതിനകം കൊറോണവൈറസ് മൂലം ജീവൻ നഷ്ടപ്പെട്ടത്.

വാൾ, വെസ്റ്റ് കേൾഡ്‌വെൽ ഈനിവിടങ്ങളിലെ രണ്ടു നഴ്സിംഗ് അസിസ്റ്റന്റുമാരും കൊറോണ വിക്രുസ് ബാധിച്ച് മരിച്ചിരുന്നു. 11 ലോങ്ങ് ട്ടേം കെയർ ജീവനക്കാരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും 230 ജീവനക്കാരെ കോവിഡ്-19 പോസ്റ്റിബി ആവുകയോ ടെസ്റ്റ് റിസൾട്ട് പ്രതീക്ഷിച്ചിരിക്കുകയോ ചെയ്യുന്നു.ഇത്തരം ഫസിലിറ്റികളിൽപ്പോലും പ്രതിദിനം മരണം കൂടിക്കൂടി വരുന്നത് കാണുന്നത് അവിശ്വനീയമാണെന്ന് ഗവർണർ ഫിൽ മർഫി പറഞ്ഞു.

നഴ്സിംഗ് ഹോമുകളിൽ നൂറുകണക്കിന് റസിഡന്‍റുമാർ കൊറോണ വൈറസ് ബാധമൂലം രോഗ ബാധിതിതരാവുകയും മരണപ്പെടുകയും ചെയ്യുന്ന വിവരങ്ങൾ സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ് റിപ്പോർട്ട് ചെയ്തിരുന്നു. ” എത്ര പരിതാപകരമാണ് നഴ്സിംഗ് ഹോമുകളിലെ സ്റ്റാൻഡേർഡ്‌സ് ആൻഡ് പ്രോട്ടോകോൾസിലെ അപര്യാപ്തതകൾ “-മർഫി കുറ്റപ്പെടുത്തി.

സ്റ്റേറ്റ് റൺ ചെയ്യുന്ന പരാമസ്‌ വെറ്ററൻ നഴ്സിംഗ് ഹോമുകളിലും ഹാക്കൻസക്ക് പോലുള്ള വലിയ സിസ്റ്റങ്ങളിൽ വരെ കനത്ത മരണനിരക്ക് രേഖപ്പെടുത്തിയപ്പോൾ തന്നെ മോണ്ടക്ലെയറിലെ ഫാമിലി ഓഫ് കെയറിംഗ് പോലുള്ള നഴ്സിംഗ് ഹോമുകളിൽ രോഗ ബാധയിൽ നിന്ന് രോഗികളെ സംരക്ഷിക്കാൻ കഴിഞ്ഞത് അഭനന്ദാർഹമാണെന്നും മർഫി പറഞ്ഞു.

സിസ്റ്റത്തിന്റെ നോർത്ത് റീജണിലാണ് ഏറ്റവും കൂടുതൽ കൊറോണ ബാധയും മരണവും ഉണ്ടായതെന്ന് ഹാക്കൻസാക്ക് മെറിഡിയൻ ഹെൽത്തിന്റെ എക്സിക്യൂട്ടീവ് ചീഫ് ഫിസിഷ്യൻ ഡാനിയൽ വാർഗ പറഞ്ഞു. ചില റസിഡന്‍റുമാർക്കും ജീവനക്കാർക്കും നേരത്തെതന്നെ രോഗമുണ്ടായിരുന്നുവെങ്കിലും രോഗലക്ഷങ്ങൾ ഒന്നും തന്നെയില്ലായിരുന്നുവെന്നും ഇവരിൽ നിന്നുമാണ് നിയന്ത്രണങ്ങൾ ഉണ്ടായ സമയത്തിനു ശേഷവും രോഗബാധയില്ലാതിരുന്ന മറ്റുള്ളവരിലേക്കും പടർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് ചില റസിഡന്‍റുമാരിൽ പലർക്കും പനിയും ശ്വാസകോശ- സംബന്ധമായ രോഗങ്ങൾ പടർന്നു തുടങ്ങിതോടെ അവരെ അവരെ മാറ്റിപ്പാർപ്പിക്കാൻ (ക്വാറന്റീൻ) ചെയ്യാൻ പറ്റിയില്ല. പലരും സെമി- പ്രൈവറ്റ് അല്ലെങ്കിൽ ഡബിൾ റൂമുകളിലാണ് താമസിച്ചു വന്നിരുന്നതിനാലാണ് ക്വാറൻറ്റെൻ സാധ്യമാകാതെ വന്നത്.

അതെ സമയം N95 മാസ്ക്ക് ലഭ്യമല്ലാതായെന്നും കണ്ണുകൾ സംരക്ഷിക്കുന്നതിനുള്ള ഗോകൾസ് ഉൾപ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരിക്കൽ പോലും ലഭിക്കാത്തതിനാലാണ് രോഗികളിൽ നിന്ന് തങ്ങൾക്കു രോഗം പകർന്നതെന്നു ഹാർബോഗ് നഴ്സിംഗ് ഹോമിലെ ജീവനക്കാർ പറയുന്നത്.

ജീവാക്കർക്കോ റെസിഡന്റ്സിനോ ആവശ്യമായ യൂണിവേഴ്സൽ മാസ്കിംഗ് സംവേദങ്ങൾ ഒരുക്കാൻ മാനേജ്മെൻറ്റിനു കഴിഞ്ഞില്ലെന്നും അലയിഡ് ഹെൽത്ത് പ്രഫഷണൽ യൂണിയൻ ആരോപിച്ചു. ഈ വൈറസ് എങ്ങനെ ഇത്രയധികം പടർന്നുവെന്നറിയില്ല. ” നഴ്സിംഗ് ഹോമിലെ എല്ലാ ജീവനക്കർക്കും റെസിഡന്‍റ്സിനും കൂടുതൽ സുരക്ഷാ സംവേദങ്ങൾ ഒരുക്കേണ്ടത് ഇനിയും അനിവാര്യമാണെന്ന് ഡെബ്ബി വൈറ്റ് പറഞ്ഞു.