യുഎസില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഏഴ് വിമാനങ്ങള്‍

ന്യൂ​​​​യോ​​​​ര്‍​​​​ക്ക്: ലോ​​​​​ക്ക് ഡൗ​​​​​ണി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ല്‍ കു​​​​​ടു​​​​​ങ്ങി​​​​​പ്പോ​​​​​യ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​രെ നാ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​ക്കാ​​​​​ന്‍ കേ​​​​​ന്ദ്ര സ​​​​​ര്‍​​​​​ക്കാ​​​​​രി​​​​​ന്‍റെ ആ​​​​​ദ്യ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ല്‍ സ​​​ര്‍​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത് ഏ​​​​​ഴു വി​​​​​മാ​​​​​ന​​​​​ങ്ങ​​​ള്‍. ന്യൂ​​​​​യോ​​​​​ര്‍​​​​​ക്ക്, സാ​​​​​ന്‍​​​​​ഫ്രാ​​​​​ന്‍​​​​​സി​​​​​സ്കോ, ഷി​​​ക്കാ​​​​​ഗോ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ല്‍​​​​​നി​​​​​ന്ന് ര​​​​​ണ്ടു വീ​​​​​ത​​​​​വും വാ​​​​​ഷിം​​​​​ഗ്ട​​​​​ണ്‍ ഡിസി​​​​​യി​​​​​ല്‍​​​​​നി​​​​​ന്ന് ഒ​​​​​രു വി​​​​​മാ​​​​​ന​​​​​വു​​​​​മാ​​​​​ണു ഡ​​​​​ല്‍​​​​​ഹി​​​​​യി​​​​​ലേ​​​​​ക്കും മും​​​​​ബൈ​​​​​യി​​​​​ലേ​​​​​ക്കും സ​​​​​ര്‍​​​​​വീ​​​​​സ് ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്. രോ​​​​​ഗി​​​​​ക​​​​​ള്‍, പ്രാ​​​​​യം ചെ​​​​​ന്ന​​​​​വ​​​​​ര്‍, ഗ​​​​​ര്‍​​​​​ഭി​​​​​ണി​​​​​ക​​​​​ള്‍, വി​​​​​ദ്യാ​​​​​ര്‍​​​​​ഥി​​​​​ക​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​ര്‍​​​​​ക്കാ​​​​​ണ് ആ​​​​​ദ്യ പ​​​​​രി​​​​​ഗ​​​​​ണന​​. ആ​​​​​ദ്യ​​ വി​​​​​മാ​​​​​നം വ്യാ​​​​​ഴാ​​​​​ഴ്ച​​​​​യോ​​​​​ടെ ഉ​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് അ​​​​​റി​​​​​യു​​​​​ന്ന​​​​​ത്.

1,360 ഡോ​​​​​ള​​​​​റാ​​​​​ണ് ടി​​​​​ക്ക​​​​​റ്റി​​​​​നാ​​​​​യി എ​​​​​യ​​​​​ര്‍ ഇ​​​​​ന്ത്യ ഈ​​​​​ടാ​​​​​ക്കു​​​​​ന്ന​​​​​ത്. ഈ ​​​​​സീ​​​​​സ​​​​​ണി​​​​​ല്‍ ഇ​​​​​ത് അ​​​​​ല്പം കൂ​​​​​ടു​​​​​ത​​​​​ലാ​​​​​ണ്. 14 മ​​​​​ണി​​​​​ക്കൂ​​​​​ര്‍ ദൈ​​​​​ര്‍​​​​​ഘ്യ​​​​​മു​​​​​ള്ള യാ​​​​​ത്ര​​​​​യി​​​​​ല്‍ വി​​​​​മാ​​​​​ന​​​​​ത്തി​​​​​ല്‍ മ​​​​​റ്റ് എ​​​​​ന്‍റ​​​​​ര്‍​​​​​ടെ​​​​​യ്ന്‍​​​​​മെ​​​​​ന്‍റോ സ​​​​​ര്‍​​​​​വീ​​​​​സു​​​​​ക​​​​​ളോ ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കി​​​​​ല്ല. ഭ​​​​​ക്ഷ​​​​​ണം യാ​​​​​ത്ര പു​​​​​റ​​​​​പ്പെ​​​​​ടും​​​​​മു​​​​​ന്പേ യാ​​​​​ത്ര​​​​​ക്കാ​​​​​ര്‍ ക​​​​​രു​​​​​ത​​​​​ണം. ര​​​​​ണ്ടു കു​​​​​പ്പി വെ​​​​​ള്ളം വീ​​​​​തം വി​​​​​മാ​​​​​ന​​​​​ത്തി​​​​​ല്‍ ന​​​​​ല്കും.

300-ല്‍​​​​​പ്പ​​​​​രം യാ​​​​​ത്ര​​​​​ക്കാ​​​​​രാ​​​​​ണ് വി​​​​​മാ​​​​​ന​​​​​ത്തി​​​​​ല്‍ ഉ​​​​​ണ്ടാ​​​​​കു​​​​​ക. അ​​​​​തു​​​​​കൊ​​​​​ണ്ടു സാ​​​​​മൂ​​​​​ഹി​​​​​ക അ​​​​​ക​​​​​ലം പാ​​​​​ലി​​​​​ക്കാ​​​​​ന്‍ സാ​​​​​ധി​​​​​ക്കി​​​​​ല്ല. എ​​​​​ന്നാ​​​​​ല്‍, യാ​​​​​ത്ര​​​​​യി​​​​​ലു​​​​​ട​​​​​നീ​​​​​ളം എ​​​​​ല്ലാ​​​​​വ​​​​​രും നി​​​​​ര്‍​​​​​ബ​​​​​ന്ധ​​​​​മാ​​​​​യും മാ​​​​​സ്ക് ധ​​​​​രി​​​​​ച്ചി​​​​​രി​​​​​ക്ക​​​​​ണം. ആ​​​​​കെ 15,000ത്തി​​​​​ല്‍​​​​​പ്പ​​​​​രം ആ​​​​​ളു​​​​​ക​​​​​ളാ​​​​​ണു നാ​​​​​ട്ടി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങി​​​​​പ്പോ​​​​​കാ​​​​​ന്‍ ഇ​​​​​തി​​​​​നോ​​​​​ട​​​​​കം അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ വി​​​​​വി​​​​​ധ കോ​​​​​ണ്‍​​​​​സു​​​​​ലേ​​​​​റ്റു​​​​​ക​​​​​ളി​​​​​ല്‍ ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്തി​​​​​ട്ടു​​​​​ള്ള​​​​​ത്. അ​​​​​തി​​​​​ല്‍ ആ​​​​​യി​​​​​ര​​​​​ത്തി​​​​​നോ​​​​​ട​​​​​ടു​​​​​ത്തു മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ളു​​​​​മു​​​​​ണ്ട്. വ​​​​​രും ആ​​​​​ഴ്ച​​​​​ക​​​​​ളി​​​​​ല്‍ കൂ​​​​​ടു​​​​​ത​​​​​ല്‍ വി​​​​​മാ​​​​​ന സ​​​​​ര്‍​​​​​വീ​​​​​സു​​​​​ക​​​​​ള്‍ ഉ​​​​​ണ്ടാ​​​​​കും.

ഷോ​​​​​ളി