വാഷിംഗ്ടണ്‍ ഡിസി കോവിഡ് വ്യാപനം ലോകജനതയുടെ ജീവിതക്രമങ്ങളെയാകെ തകിടംമറിക്കുമെന്ന് സൂചന നല്കി പഠന റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ കോവിഡ് വ്യാപനം മൂലം പതിനായിര കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് സൂചനകളും അതില്‍ ഉള്‍പ്പെടുന്നുണ്ട്.
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഏപ്രില്‍ മാസത്തില്‍ മാത്രം 20.5 മില്യണ്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 1930ലെ ആഗോള മാന്ദ്യ സമയത്ത് ഉണ്ടായ തൊഴില്‍ നഷ്ടത്തിനൊപ്പമോ അതിനേക്കാള്‍ കൂടുതലോ ആണ് നിലവിലെ തൊഴില്‍ നഷ്ടം. രണ്ടുമാസം മുന്‍പ് തൊഴിലില്ലായ്മയില്‍ അമേരിക്കയുടെ 50 വര്‍ഷത്തെ ചരിത്രത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 3.5 ശതമാനം പേര്‍ക്ക് മാത്രമാണ് അന്ന് തൊഴില്‍ ഇല്ലാതിരുന്നത്. അവിടെ നിന്നാണ് കോവിഡ് കാലം ഈ വലിയ തിരിച്ചടിയിലേക്ക് എത്തിച്ചിരിക്കുന്നത്.
ആരോഗ്യവും വിദ്യാഭ്യാസവുമുള്‍പ്പെടെ എല്ലാ മേഖലകളിലും ഈ തിരിച്ചടി നേരിടുമെന്നും റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.