മകന് പിറന്നാള്‍ ആശംസയുമായി സൗബിന്‍

ലയാളികളുടെ പ്രിയ താരമാണ് സൗബിന്‍ ഷാഹിര്‍. മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരം മദേഴ്‌സ്‌ഡേയില്‍ പിറന്നാള്‍ ആഘോഷിക്കുന്ന മകന്‍ ഓര്‍ഹാന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്‌. മനോഹരമായൊരു ആശംസാ സന്ദേശവും മകന് സൗബിന്‍ നല്‍കുന്നുണ്ട്.

ഓര്‍ഹാന്റെ ഒന്നാം പിറന്നാളാണിന്ന്. ദൈവം തന്ന വിലമതിക്കാനാവാത്ത സമ്മാനമാണ് മകനെന്ന് സൗബിന്‍ പറയുന്നു. മകന്റെ കുസൃതി ഒപ്പിയെടുത്ത ചില ചിത്രങ്ങളും സൗബിന്‍ പങ്കുവെക്കുന്നു. മുട്ടോളം മുടിയുമായി ഓര്‍ഹാനിരിക്കുന്ന ചിത്രവും അതിലുണ്ട്.കുഞ്ചാക്കോ ബോബന്‍, അന്ന ബെന്‍, ശ്രിന്റ, സിജു വില്‍സണ്‍, കൃഷ്ണശങ്കര്‍, പാരിസ് ലക്ഷ്മി, ഗ്രേസ് ആന്റണി, മുഹ്‌സിന്‍ പരാരി തുടങ്ങിയവരും ഓര്‍ഹാന് ജന്മദിനാശംസകളുമായി എത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ