ഭൂമിയിലെ മാലാഖമാര്‍ക്ക് ആദരം; ലാല്‍ബാഗിന്റെ പോസ്റ്റര്‍ പങ്കുവെച്ച്‌ മംമ്ത

ലോക നഴ്‌സ് ദിനത്തില്‍ ഭൂമിയിലെ മാലാഖമാര്‍ക്ക് ആദരമര്‍പ്പിച്ച് മംമ്ത മോഹന്‍ദാസ്. തന്റെ പുതിയ ചിത്രമായ ലാല്‍ബാഗിന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് താരം നഴ്‌സുമാര്‍ക്ക് ആദരമര്‍പ്പിച്ചത്. നഴ്‌സിന്റെ വേഷത്തിലുള്ള മംമ്ത ഒരു കുഞ്ഞിനെയും കൈയിലെടുത്ത് നില്‍ക്കുന്നതാണ് പോസ്റ്റര്‍.

‘തങ്ങളെ അമ്മമാരുടെ കൈകളില്‍ ഏല്‍പ്പിച്ച, ചിരിക്കാന്‍ സഹായിച്ച, ഞങ്ങളുടെ വേദന അവരുടേതായി കണ്ട, സ്വന്തം കുടുബത്തോടൊപ്പം നില്‍ക്കാന്‍ വീട്ടില്‍ പോകാതെ രാത്രിയും ഞങ്ങളോടൊപ്പം ജോലി ചെയ്ത, ഇപ്പോള്‍ ഈ കോവിഡ് 19 മഹാമാരിയുടെ സമയത്ത് നിസ്വാര്‍ഥമായി കഠിനമായി പ്രയത്‌നിച്ച് ലക്ഷങ്ങളെ രക്ഷിച്ച ഓരോരുത്തര്‍ക്കും വലിയ സല്യൂട്ട്’… ചിത്രത്തോടൊപ്പം മംമ്ത കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ