കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; ആകെ രോഗബാധിതര്‍ 74,281

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്കയുയര്‍ത്തി കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം എഴുപത്തിനാലായിരം കടന്നു. 24 മണിക്കൂറിനിടെ 3,525 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 74,281 ആയി ഉയര്‍ന്നു. ഇതില്‍ 47,480 പേര്‍ ചികിത്സയില്‍ തുടരുമ്പോള്‍ 24,386 പേര്‍ക്ക് രോഗം ഭേദമായി.

24 മണിക്കൂറിനിടെ 122 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. രാജ്യത്ത് ആദ്യമായാണ് കോവിഡ് ബാധിച്ച് ഇത്രയധികം മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ രാജ്യത്ത് കോവിഡ് മൂലം 2,415 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.