മലയാളികളെ ഒഴിച്ചുള്ള ആരെയും തൽക്കാലം കേരളത്തിലേക്ക് പ്രവേശിപ്പിക്കരുത്

ജോളി ജോളി

സമരവും ബഹളവും വെച്ച് ഇവിടുന്ന് കേറിപ്പോയ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഇപ്പോൾ കേരളത്തിലേക്ക് തിരിച്ച് വരണമത്രേ.ബിഹാറിൽ നിന്നടക്കം നൂറോളം പേരാണ് തിരിച്ച് വരാൻ റെയിൽവേയിൽ ടിക്കറ്റിന് അപേക്ഷിച്ചിരിക്കുന്നത്.

അവിടെ വെറും നിലത്ത് കളം വരച്ച് അതിലാണ് കൊറന്റൈനിൽ കിടത്തിയിരിക്കുന്നത് പോലും.കഞ്ഞിയോ വെള്ളമോ ചികിത്സയോ പരിചരണമോ കിട്ടുന്നില്ലത്രേ.കേരളത്തിൽ മൂന്ന് നേരം ഭക്ഷണവും നല്ല താമസ സൗകര്യവും പരിചരണവും എന്റർടൈൻമെന്റിനു കാരംസ് ബോർഡും കിട്ടിയിരുന്നതാണത്രേ.അതുകൊണ്ട് തിരിച്ച് വരണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നവരുടെ എണ്ണം അനുദിനം വർധിക്കുകയാണ്.

ഇപ്പോൾ ഇങ്ങോട്ട് വരണ്ട എന്ന നിലപാട് തന്നെ സർക്കാർ സ്വീകരിക്കണം.കേരളത്തിലെ പൗരന്മാരുടെ കാര്യത്തിലാണ് ഇപ്പോൾ കേരള സർക്കാർ മുഖ്യ പരിഗണന കൊടുക്കേണ്ടത്.രണ്ട് ദിവസം മുൻപ് ഞാൻ എഴുതിയിരുന്നു.
ലോക് ഡൗൺ പിൻവലിച്ച് ഗതാഗതം സാധാരണ നിലയിലായാൽ അന്യ സംസ്ഥാനത്ത് നിന്നും മലയാളികളല്ലാത്ത ആളുകളുടെ നല്ലൊരു കുത്തൊഴുക്ക് കേരളത്തിലേക്ക് ഉണ്ടാകും എന്ന്.ഇവിടുന്ന് പോയവരും ഏത് വിധേനയും കേരളത്തിലേക്ക് മടങ്ങി വരാൻ ശ്രമിക്കും.

ഇവിടെയിപ്പോൾ പൂർവ്വ സ്ഥിതിയിൽ നിർമാണപ്രവർത്തനങ്ങളോ മറ്റ് വ്യവസായ സ്ഥാപനങ്ങളോ പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല.അതുകൊണ്ടുതന്നെ തൽക്കാലം അന്യസംസ്ഥാനക്കാരെയും തൊഴിൽ തേടി വരുന്നവരെയും തടയുന്നതാണ് സുരക്ഷ.മലയാളികളെ ഒഴിച്ചുള്ള ആരെയും തൽക്കാലം കേരളത്തിലേക്ക് പ്രവേശിപ്പിക്കരുത്.

ഇവിടുന്ന് കേറിപ്പോയ അന്യസംസ്ഥാന തൊഴിലാളികളുടെ വലിയൊരു തിരിച്ച് വരവ് ഉടനെത്തന്നെ കേരളത്തിലേക്ക് ഉണ്ടാകും.

സർക്കാർ ജാഗ്രത പാലിക്കണം..