മേരി ജോസഫ് (82) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: മേരി ജോസഫ് (82) ന്യൂയോര്‍ക്കിലെ കിംഗ്‌സ്റ്റണില്‍ നിര്യാതയായി. ആദ്യകാല മലയാളികളിലൊരാളായ ഡോ. ജോര്‍ജ് ജോസഫിന്റെ പത്നിയാണ്. ഡോ. ജോസഫ് പാനിക്കുളത്തിന്റെയും ആലീസ് ജോസഫിന്റെയും പുത്രിയായ അവര്‍ മലേഷ്യയിലാണു ജനിച്ചത്. 1959-ല്‍ സൈക്കിയാട്രിസ്റ്റായ വൈക്കം വെട്ടംവേലി കുടുംബാംഗം ഡോ. ജോര്‍ജ് ജോസഫിനെ വിവാഹം കഴിച്ചു.

1967-ല്‍ അമേരിക്കയിലേക്കു കുടിയേറിയ ഇവര്‍ അമേരിക്കയിലെത്തിയ ആദ്യകാല മലയാളികളിലൊരാളാണ്. മസാച്ചുസെറ്റ്സില്‍ നിന്നു ന്യുയോര്‍ക്കിലെത്തിയ ഇവര്‍ 1972 മുതല്‍ കിംഗ്സ്റ്റണിലാണ്. അവിടേ ഡോ. ജോര്‍ജ് ജോസഫ് 40 വര്‍ഷം തുടര്‍ച്ചയായി പ്രാക്ടീസ് ചെയ്തു. മേരി ജോസഫ് ഹഡ്സന്‍ വാലി ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷനിലും പ്രവര്‍ത്തിച്ചു. പുതുതായി എത്തുന്നവരെ സഹായിക്കുവാന്‍ മുന്നില്‍ നിന്നു.

മക്കള്‍:ഡോ. ലിസ ജോസഫ് (ഡെന്‍ വില്‍, ന്യു ജെഴ്സി); റോസ് ജോസഫ് (വെസ്റ്റ്ഫോര്‍ഡ്, മസച്ചുസെറ്റ്സ്), തെരിസ ജോസഫ് (കിംഗ്സ്റ്റണ്‍, ന്യു യോര്‍ക്ക്) മരുമക്കള്‍: തോമസ് തെക്കെത്തല, ഡേവിഡ് കപ്ലന്‍, ബ്രയന്‍ ഹെലോസ്‌കി. കൊച്ചുമക്കള്‍: മാത്യു, മറിയ; ജെയ്, റീന, ദിയ; ജോണ്‍, ജേക്കബ്.

സഹോദരന്‍ ഡോ. ജേക്കബ് പാനിക്കുളവും സഹോദരി റോസ് മണവാളനും നേരത്തെ നിര്യാതരായി. ഇളയ സഹോദരി തെരെസ സൈമണ്‍. സംസ്‌കാരം പിന്നീട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ