തിരുവനന്തപുരത്ത് രണ്ട് പ്രതികള്‍ക്ക് കൂടി കോവിഡ്: സമൂഹ വ്യാപന ആശങ്ക

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ രണ്ട് ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് കൂടെ കോവിഡ് ബാധ സ്ഥിരീകരിച്ചു. വെഞ്ഞാറമൂട്, വാമനപുരം എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുവരുടെയും രോഗ ബാധയുടെ ഉറവിടം കണ്ടെത്താനാകാത്തതിനാല്‍ സമൂഹ വ്യാപനത്തിനുള്ള സാധ്യതയാണ് ആശങ്ക ഉയര്‍ത്തുന്നത്.

വീടിന് തീയിടുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് വാമനപുരം സ്വദേശി. 25 ന് ഇയാളെ റിമാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി സ്രവ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് ഫലം പോസിറ്റീവ് ആയത്. വെട്ടുകേസിലെ പ്രതിയായ വെഞ്ഞാറമുട് പുല്ലമ്ബാറ സ്വദേശിയായ യുവാവിനെ 26 -നും സ്രവ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.

നേരത്തെ അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ വെഞ്ഞാറമൂട് സ്‌റ്റേഷനിലെ സിഐ അടക്കം 32 പോലീസ് ദ്യോഗസ്ഥര്‍ ക്വാറന്റീനിലാണ്. എന്നാല്‍ രണ്ട് പ്രതികള്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചതോടെ കൂടുതല്‍ സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയാണ് വ്യക്തമാകുന്നത്.