വാക്‌സിന്‍ കണ്ടുപിടിച്ചാലും കോവിഡ് അടിക്കടി ഉണ്ടാവും; പുതിയ പഠനവുമായി വിദഗ്ധര്‍

കോവിഡിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ എല്ലാം പരീക്ഷണത്തിലാണ് അപ്പോഴിതാ കോവിഡ് എവിടെയും പോകില്ലെന്ന നിരീക്ഷണവുമായി എത്തിയിരിക്കുകയാണ് ഒരു സംഘം എപ്പിഡെമോളജി വിദഗ്ധര്‍. കോവിഡിനെതിരായ വാക്‌സിന്‍ കണ്ടെത്തിയാല്‍ തന്നെ ഈ രോഗം അടിക്കടി വന്നു പോകുമെന്നും എച്ച്‌ഐവി, മീസില്‍സ്, ചിക്കന്‍പോക്‌സ് എന്നീ രോഗങ്ങള്‍ പോലെയാകും ഭാവിയില്‍ കോവിഡെന്നും ഇവര്‍ പറയുന്നു.

അതേസമയം,വാക്‌സിന്‍ കണ്ടുപിടിച്ചാലും ഈ വൈറസിനെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുക എന്നത് ശ്രമകരമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. മൈക്ക് റയാന്‍ നേരത്തെതന്നെ പറഞ്ഞിരുന്നു.നിലവില്‍ വൈറസിനെതിരെ 100ല്‍ അധികം വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍ വാക്‌സിന്‍ കണ്ടെത്തിയാല്‍ പോലും കൊറോണയെ പൂര്‍ണമായും തുടച്ചു നീക്കാന്‍ സാധിക്കുമോ എന്നത് സംശയകരമാണ്. ഇതുവരെ ലോകത്താകമാനം മൂന്ന് ലക്ഷത്തോളം ആളുകളാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ