പുതിയ കേരള ചീഫ് സെക്രട്ടറിയായി ഡോ. ബിശ്വാസ് മേത്ത ചുമതലയേറ്റു

തിരുവനന്തപുരം: പുതിയ കേരള ചീഫ് സെക്രട്ടറിയായി ഡോ. ബിശ്വാസ് മേത്ത ചുമതലയേറ്റു. 18 മാസത്തെ സര്‍വീസിന് ശേഷം ടോം ജോസ് വിരമിച്ച സാഹചര്യത്തിലാണ് ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറിയായത്. മന്ത്രിസഭ യോഗത്തിന്റേതായിരുന്നു തീരുമാനം. നേരത്തേ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്നു ഡോ. ബിശ്വാസ് മേത്ത.

ബിശ്വാസ് മേത്ത സ്ഥാനമേല്‍ക്കുന്നതോട് അനുബന്ധിച്ച് വിരമിച്ച ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ ഓഫീസിലെത്തിയിരുന്നു.1986 ഐ.എ.എസ് ബാച്ചിലുള്‍പ്പെട്ട ബിശ്വാസ് മേത്ത രാജസ്ഥാന്‍ സ്വദേശിയാണ്. അടുത്ത ഫെബ്രുവരി വരെയാണ് മേത്തയുടെ കാലാവധി. പി.കെ. മൊഹന്തിക്ക് ശേഷം സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാള്‍ ചീഫ് സെക്രട്ടറിയാവുന്നത് ഇതാദ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ