തലസ്ഥാന നഗരിയില്‍ ഗുണ്ടാ വിളയാട്ടം; ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഗുണ്ടാ വിളയാട്ടം.തിരുവനന്തപുരം കഠിനംകുളത്താണ് ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്. ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും,രണ്ടു പേരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ