നിയന്ത്രണ രേഖയില്‍ സായുധരായ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

രജൗറി: പാക്കിസ്ഥാന്‍ പരിശീലനം നേടിയ സായുധരായ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ നൗഷാര സെക്ടറിലെ നിയന്ത്രണ രേഖയിലാണ് സംഭവം.

മെയ് 28 മുതല്‍ നടന്നുകൊണ്ടിരിക്കുന്ന പ്രത്യാക്രമണത്തിന്റെ ഭാഗമായിട്ടാണ് സൈസന്യം നിയന്ത്രണ രേഖയില്‍ തിരച്ചില്‍ നടത്തിയത്.പ്രദേശത്ത് തിരച്ചില്‍ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു.കഴിഞ്ഞ ദിവസം, പുല്‍വാമ പോലീസ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്), കരസേന എന്നിവയുടെ സമയബന്ധിതമായ ഇടപെടല്‍ വഴി സ്‌ഫോടക വസ്തുക്കള്‍ വാഹനത്തില്‍ നിറച്ച് സ്‌ഫോടനം നടത്താനുള്ള ശ്രമം സേന പരാജയപ്പെടുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ