ചികിത്സയിലിരിക്കെ മരിച്ച വൈദികന്​ കോവിഡ്​ സ്​ഥിരീകരിച്ചു

തിരുവനന്തപുരം: ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന്​ മരിച്ച വൈദികന്​ കോവിഡ്​ സ്​ഥിരീകരിച്ചു. നാലാഞ്ചിറ സ്വദേശി ഫാ. കെ.ജി. വര്‍ഗീസ്​ ആണ്​ ഇന്ന്​ മരിച്ചത്​. ഇദ്ദേഹത്തിന്​ കോവിഡ്​ ബാധിച്ചിരുന്നുവെന്നാണ്​ സ്​ഥിരീകരിച്ചത്​. ഇദ്ദേഹത്തിന്​ രോഗം ബാധിച്ചത്​ എവിടെ നിന്നാണെന്ന്​ തിരിച്ചറിയാനായിട്ടില്ല. നേരത്തെ ബൈക്കപകടത്തില്‍ പരിക്കേറ്റ ഫാ. കെ.ജി. വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നാണോ രോഗം ബാധിച്ചതെന്ന്​ പരിശോധിക്കുന്നുണ്ട്​.