ട്രംപിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഹൂസ്റ്റണ്‍ പോലീസ് മേധാവി ആര്‍ട് അകെവെദോ

വാഷിംഗ്ടണ്‍: ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കയില്‍ പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രസിഡന്റ് ട്രംപിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഹൂസ്റ്റണ്‍ പോലീസ് മേധാവി ആര്‍ട് അകെവെദോ. ക്രിയാത്മകമായി ഒന്നും പറയാനില്ലെങ്കില്‍ ട്രംപ് വായടച്ചിരിക്കുന്നതാണ് നല്ലതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സി.എന്‍.എന്‍ ചാനലിനോടായിരുന്നു പോലീസ് മേധാവിയുടെ പ്രതികരണം.

ആഫ്രോ അമേരിക്കന്‍ വംശജനായ ഫ്‌ളായിഡിന്റെ കൊലപാതകത്തില്‍ അമേരിക്ക ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള രൂക്ഷമായപ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്. ഇതിനിടെ പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ ആവശ്യപ്പെട്ട് ട്രംപ് ഗവര്‍ണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടാതെ കൊള്ളയടി തുടങ്ങുമ്ബോഴാണ് വെടിവയ്പ്പ് തുടങ്ങുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് പോലീസ് മേധാവിയുടെ പ്രസ്താവന.

സംസ്ഥാന ഗവര്‍ണര്‍മാരുമായു്ള്ള വീഡിയോ കോണ്‍ഫറണ്‍സിലാണ് ട്രംപ് പ്രക്ഷോഭം ഏതുവിധേനയും അടിച്ചമര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചത്. ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ അപര്യാപ്തമാണെന്നും ട്രംപ് പറഞ്ഞിരിരുന്നു. ട്രംപിന്‍െ്‌റ വിവാദ പ്രസ്താവനയ്ക്ക് മറുപടിയായി ഫോറസ്റ്റ് ഗംപ് എന്ന സിനിമയിലെ സംഭാഷണം കടമെടുത്തുകൊണ്ടാണ് പോലീസ് മേധാവിയുടെ പ്രതികരണം. നിങ്ങള്‍ക്ക് ഒന്നും പറയാനില്ലെങ്കില്‍, മിണ്ടാതിരിക്കുക എന്ന സംഭാഷണ ശകലമാണ് പോലീസ് മേധാവി കടമെടുത്തത്.

ഇതിനിടെ ജോര്‍ജ് ഫ്ളോയിഡിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. അദ്ദേഹത്തിന്റെ കഴുത്തില്‍ കാല് ഞെരിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊല്ലുകയായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായി. മിനിയാപോൡസ് പോലീസ് ഉദ്യോഗസ്ഥനെതിരെ മുന്നാം ഡിഗ്രി കുറ്റകൃത്യത്തിന് കേസെടുത്തിട്ടുണ്ട്