സ്വകാര്യ ബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്ക് എതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നാളെ തന്നെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയും നഷ്ടം സഹിച്ചാണു സര്‍വീസ് നടത്തുന്നതെന്നും ഇതു പോലെ നഷ്ടത്തിന്റെ ഒരു ഭാഗം സ്വകാര്യ ബസ് ഉടമകളും വഹിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.