കുവൈത്തില്‍നിന്ന്​ ചാര്‍ട്ടര്‍ വിമാനങ്ങള്‍ സര്‍വീസ്​ ആരംഭിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്തില്‍നിന്ന്​ ഇന്ത്യയിലേക്ക്​ ചാര്‍ട്ടര്‍ വിമാന സര്‍വീസ്​ തുടങ്ങി. ആദ്യ വിമാനമായി എന്‍.എസ്​.എച്ച്‌​ കമ്ബനി തൊഴിലാളികളുമായി ഇന്‍ഡിഗോ വിമാനം യാത്രയായി. ഇവരുടെ മൂന്ന്​ വിമാനങ്ങള്‍ ബുധനാഴ്​ച സര്‍വീസ്​ നടത്തി. ആദ്യവിമാനം രാവിലെ 9.30ന്​ തിരുവനന്തപുരത്തേക്കും രണ്ടാം വിമാനം 10.30നും ലക്​നോവിലേക്കുമായിരുന്നു. മൂന്നാമത്തെ വിമാനം ഉച്ചക്ക്​ രണ്ടരക്ക്​ ലക്​നോവിലേക്ക്​ പറന്നു. സീസേഴ്​സ്​ ട്രാവല്‍സാണ്​​ സര്‍വീസ്​ ഒാപറേറ്റ്​ ചെയ്​തത്​. ഒാരോ വിമാനത്തിലും 164 വീതം യാത്രക്കാരുണ്ടായിരുന്നു.