കൊവിഡ് മാസങ്ങളോളം നിലനില്‍ക്കും, ജാ​ഗ്രത വേണം; മു​ന്ന​റി​യി​പ്പു​മാ​യി ഐ​സി​എം​ആ​ര്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗം മാ​സ​ങ്ങ​ള്‍ നീ​ണ്ടു നി​ല്‍​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച്‌ (ഐ​സി​എം​ആ​ര്‍). രോ​ഗം വ​ലി​യ രീ​തി​യി​ല്‍ ഇ​നി​യും പ​ട​ര്‍​ന്നേ​ക്കാം. സം​സ്ഥാ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​വ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി നടത്തിയ സീറോ സര്‍വേ സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് ഐസിഎംആര് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയത്.

നഗരങ്ങളിലെ ചേരികളിലെ വൈറസ് വ്യാപനത്തിന് സാധ്യത കുടുതലാണ്. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായിരുന്നു. അതിനാല്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമാക്കണം. ഏതെങ്കിലും തരത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായാല്‍ അത് ഗുരുതരമായ പ്രത്യഘാതങ്ങള്‍ക്ക് വഴിവെക്കും.

രാജ്യത്തെ രോ​ഗമുക്തി നിരക്ക് 49.2 ശതമാനമാണ്. സീറോ സര്‍വ്വേയിലൂടെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞു. 83 ജില്ലകളിലാണ് സര്‍വ്വേ നടത്തിയത്. 73 ശതമാനം പേര്‍ക്ക് രോ​ഗം വന്നുപോയതായാണ് നി​ഗമനം. ഒ​രു ല​ക്ഷം ജ​ന​ങ്ങ​ളെ ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ ഇ​ന്ത്യ​യു​ടെ മ​ര​ണ​നി​ര​ക്ക് കു​റ​വാ​ണെ​ന്നും ഐ​സി​എം​ആ​ര്‍ അ​വ​കാ​ശ​പ്പെ​ട്ടു.

രോ​ഗം പരക്കാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാ​ഗ്രത പാലിക്കണം. കൊവി‍ഡ് മാസങ്ങളോളം നിലനില്‍ക്കും. ഇതുവരെ സാമൂഹികവ്യാപനമില്ല. എന്നാല്‍, വലിയൊരു ജനസമൂഹത്തിന് കൊവിഡ് ഭീഷണി നിലനില്‍ക്കുകയാണെന്നും ആരോ​ഗ്യമന്ത്രാലവും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐസിഎംആര്‍ വ്യക്തമാക്കി.