അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് മ​ര​ണനിരക്ക് 1.16 ല​ക്ഷ​ത്തി​ലേ​ക്ക് കടന്നു

ന്യൂ​യോ​ര്‍​ക്ക് : അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് മ​ര​ണനിരക്ക് 1.16 ല​ക്ഷ​ത്തി​ലേ​ക്ക് കടക്കുന്നു . ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് രാജ്യത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണപ്പെടുന്നത് . ഇന്നലെ 862 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാധിച്ചതിനെ തുടര്‍ന്ന് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,15,992 ആ​യി.

അമേരിക്കയില്‍ ഇന്നലെ 21,609 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് . ഇ​തോ​ടെ രാജ്യത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 20,88,010 ആ​യി വര്‍ധിച്ചു . രാ​ജ്യ​ത്ത് ഇ​തു​വ​രെ 8,13,497 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത് . 11,58,521 പേ​ര്‍ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ് . അ​മേ​രി​ക്ക​യി​ല്‍ ന്യൂ​യോ​ര്‍​ക്ക് ന​ഗ​ര​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത് . 30,739 പേ​രാ​ണ് ഇ​വി​ടെ മാ​ത്രം മരണപ്പെട്ടത് . 4,02,019 പേ​ര്‍​ക്ക് ന്യൂ​യോ​ര്‍​ക്കി​ല്‍ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു .