കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ബംഗളൂരുവില്‍ പരീക്ഷാ കേന്ദ്രം വേണം

ന്യൂഡല്‍ഹി: കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് ബംഗളൂരുവില്‍ പരീക്ഷ കേന്ദ്രം വേണമെന്ന ആവശ്യവുമായി മലയാളി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. ജൂലൈ മാസമാണ് പരീക്ഷ. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

ജൂലൈ 16 നാണ് കേരള എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ച്വര്‍, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ നടക്കുന്നത്. ഡല്‍ഹി,മുംബൈ, ദുബായ് എന്നിവിടങ്ങളിലാണ് കേരളത്തിന് പുറത്ത് പരീക്ഷാ കേന്ദ്രങ്ങളുള്ളത്. എന്നാല്‍ കര്‍ണാടകത്തില്‍ കേന്ദ്രം ഇല്ല.

സംസ്ഥാനാന്തര ട്രെയിന്‍ ബസ് സര്‍വീസുകള്‍ തുടങ്ങാത്തതും ക്വാറന്റൈന്‍ നിയന്ത്രണങ്ങളും നാട്ടിലെത്തി പരീക്ഷയെഴുതാന്‍ തടസമാണെന്ന് ബംഗളൂരുവിലെ മലയാളി വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ബംഗളൂരുവില്‍ കേന്ദ്രം ആനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നത്.