പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവര്‍ അന്തരിച്ചു

കൊച്ചി: പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവര്‍ അന്തരിച്ചു.107 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം.

ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന മലയാള ചലച്ചിത്ര-നാടക മേഖലയിലെ പ്രധാനിയായിരുന്നു പാപ്പുക്കുട്ടി ഭാഗവതര്‍. ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴാം വയസ്സില്‍ സംഗീതനാടകത്തിലൂടെയാണ് പാപ്പുക്കുട്ടി ഭാഗവര്‍ അരങ്ങിലെത്തിയത്.പിന്നീട് പി.ജെ. ചെറിയാന്റെ മിശിഹാചരിത്രം നാടകത്തില്‍ മഗ്ദലന മറിയത്തിന്റെ വേഷം അവതരിപ്പിച്ച് നാടകരംഗത്തെത്തി. ഗായകന്‍ യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫിനൊപ്പവും നാടകവേദികളില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.