ബ്ലാക്ക് മെയില്‍ കേസ്; സംഘവുമായി ബന്ധപ്പെടുത്തിയത് മീര, മോഡലിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ ആരോപണവിധേയയായ മീരയാണ് സംഘവുമായി തന്നെ ബന്ധപ്പെടുത്തിയതെന്ന് പരാതിക്കാരിയായ മോഡല്‍. താന്‍ ഉള്‍പ്പെടെ എട്ടുപേരടങ്ങിയ സംഘത്തെയാണ് ആദ്യം തട്ടിപ്പിന് ഇരയാക്കിയതെന്നാണ് മോഡലിന്റെ വെളിപ്പെടുത്തല്‍.

സ്വര്‍ണം കടത്താന്‍ ‘ഡീല്‍’ ശരിയാക്കാനുണ്ടെന്നു പറഞ്ഞാണു തട്ടിപ്പ് നടത്തിയത്. ഡീല്‍ ശരിയാക്കാന്‍ മുദ്രപത്രം ഉള്‍പ്പെടെ വാങ്ങണമെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ടു. കൈയിലുള്ള പണവും സ്വര്‍ണവും ഇരയായവര്‍ നല്‍കിയെന്നും മോഡലിന്റെ വെളിപ്പെടുത്തലില്‍ പറയുന്നു.അതേസമയം, മുഖ്യപ്രതികള്‍ക്കു സിനിമാ മേഖലയുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. പ്രതികളായ മുഹമ്മദ് ഷരീഫിനും റഫീഖിനും സിനിമാമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഹെയര്‍സ്‌റ്റൈലിസ്റ്റുമായി ബന്ധമുണ്ടെന്നാണു പൊലീസിന്റെ നിഗമനം.ഹെയര്‍സ്‌റ്റൈലിസ്റ്റായ ചാവക്കാടുകാരനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ