തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തിരുവനന്തപുരം: യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം അന്തിയൂര്‍കോണത്താണ് സംഭവം.

കൊല്ലോട് സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മൃതദേഹമാണെന്നാണ് നിഗമനം. തേവുപാറയിലെ റബര്‍ തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.