16 ലക്ഷത്തിന്റെ പുതിയ നോട്ടുള്‍പ്പെടെ ബാങ്കില്‍ നിന്ന് കവര്‍ന്നു

തിരുവല്ല : തിരുവല്ല തുകലശേരിയില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ (ഐഒബി) ശാഖയില്‍ ജനല്‍ കുത്തിത്തുറന്ന് ബാങ്ക് സേഫില്‍ സൂക്ഷിച്ചിരുന്ന 27 ലക്ഷം രൂപ മോഷ്ടിച്ചു. 16 ലക്ഷത്തിന്റെ പുതിയ നോട്ടുകളും 11 ലക്ഷത്തിന്റെ പഴയ നോട്ടുകളും ആണ് മോഷണം പോയിരിക്കുന്നത്. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമം നടന്നിട്ടില്ല എന്നാണ് നിഗമനം. 24ന് രാത്രിയായിരിക്കാം മോഷണം നടന്നിരിക്കുക എന്ന് പൊലീസ് കരുതുന്നു. ജില്ലാ പൊലീസ് മേധാവി സ്ഥലത്തെത്തി.