കൊവിഡ് 19; ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് രണ്ടുലക്ഷത്തോളം പേര്‍ക്ക്

വാഷിങ്ടണ്‍: ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് രണ്ടുലക്ഷത്തോളം പേര്‍ക്കാണ്. 2,08,864 പേര്‍ക്കാണ് ഒറ്റദിവസം രോഗം സ്ഥിരീരിച്ചത്. ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ലോകത്തെ വൈറസ് ബാധിതരുടെ എണ്ണം 10,982,236 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5,155 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 5,23,947 ആയി ഉയര്‍ന്നു. വൈറസ് വ്യാപനം രൂക്ഷമായ ബ്രസീലില്‍ സ്ഥിതി ഗുരുതരമാകുന്നുവെന്നാണ് വിവരം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,200 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. 47,000 ലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ബ്രസീലിലെ വൈറസ് ബാധിതരുടെ എണ്ണം 1,496,858 ആയി ഉയര്‍ന്നു. ഇതുവരെ 61,884 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്.

അതേസമയം വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 53,000 ന് മുകളിലാണ്. 2,735,554 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതേസമയം അമേരിക്കയില്‍ മരണനിരക്ക് ഗണ്യമായി കുറഞ്ഞതാണ് നേരിയൊരു ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 615 പേര്‍ മാത്രമാണ് മരിച്ചത്. ഇതുവരെ 1,28,684 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.