ഇന്ത്യക്കാരന്‍ ആയതിനാല്‍ തന്നെ ആരും രക്ഷിക്കാന്‍ വരുന്നില്ലെന്ന് ഫാ. ടോം ഉഴുന്നാലില്‍

തന്‍െറ മോചനത്തിനായി മാര്‍പ്പാപ്പയോടും സഹായം അഭ്യര്‍ത്ഥിച്ച് ടോം ഉഴുന്നാലില്‍ 

കോട്ടയം: യെമനില്‍ നിന്ന് ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയ ഫാ. ടോം ഉഴുന്നാലിന്റെ പുതിയ വീഡിയോ പുറത്ത്. ഈ വര്‍ഷം മാര്‍ച്ച് 4ന് ആണ് ഫാ. ടോമിനെ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. ഇത്രയും മാസങ്ങള്‍ പിന്നിട്ടിട്ടും തന്റെ മോചനത്തിനായി അധികാരികള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഫാ. ടോം പറഞ്ഞു. കേന്ദ്രര്‍ക്കാര്‍ ഇടപെട്ടുവെന്ന് അവകാശപ്പെടുമ്പോഴും തന്റെ മോചനം നീളുകയാണ്. താന്‍ ഇന്ത്യക്കാരനായത് കൊണ്ടാണോ മോചനം വൈകുന്നതെന്നും അദ്ദേഹം ചോദിച്ചു.

സനയില്‍ നിന്ന് ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫ്രഞ്ച് പത്രപ്രവര്‍ത്തകയെ ഫ്രഞ്ച് സര്‍ക്കാരും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് വേഗം മോചിപ്പിച്ചു. ഞാന്‍ ഒരു ഇന്ത്യക്കാരനും കേരളീയനും ആയതു കൊണ്ടാണോ എന്റെ മോചനം വൈകുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. തന്നെ രക്ഷിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയോടും അദ്ദേഹം അപേക്ഷിക്കുന്നുണ്ട്.
കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസിന്റെ ഭാഗത്ത് നിന്നു പോലും കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ട് പോയ ഫ്രഞ്ച് പത്രപ്രവര്‍ത്തക നോറാനെ ഫ്രഞ്ച് സര്‍ക്കാരും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് മോചിപ്പിച്ചു. എന്നാല്‍ ഇന്ത്യക്കാരനായതിനാല്‍ തന്റെ മോചനം വൈകുകയാണ്. താനൊരു യൂറോപ്യന്‍ ആയിരുന്നെങ്കില്‍ ഇതിനകം തന്റെ മോചനം സാധ്യമാകുമായിരുന്നെന്നും ഫാ. ടോം പറഞ്ഞു.