കൊവിഡ് പ്രതിസന്ധി: താരങ്ങളുടെ പ്രതിഫലം 50 ശതമാനം കുറയ്ക്കാൻ തീരുമാനിച്ച് താരസംഘടന

കൊച്ചി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം അംഗീകരിച്ച് താര സംഘടന അമ്മ. സംഘടനയുടെ നിർവാഹക സമിതി യോഗമാണ് ഇതു സംബന്ധിച്ചു ധാരണയിലെത്തിയത്. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാൻ തയാറാണെന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കും.ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റുമാരായ മുകേഷ്, ഗണേഷ്, അംഗങ്ങളായ സിദ്ധിഖ്, ആസിഫ് അലി, രചന നാരായണൻകുട്ടി എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.പ്രതിഫലം കുറയ്ക്കുന്ന വിഷയം സിനിമ സംഘടനകളുമായി ചർച്ച ചെയ്യാതെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പരസ്യമായി ഉന്നയിച്ചതിൽ നേരത്തെ അമ്മ സംഘടന എതിർപ്പുയർത്തിന്നിരുന്നു.അതേസമയം, യോഗം നടന്ന ഹോട്ടൽ കണ്ടെയ്ൻമെന്റ് സോണിലായതിനാൽ പൊലീസ് ഇടപെട്ട് യോഗം നിർത്തി. ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം ഹോട്ടൽ അടപ്പിച്ചു .