വിക്ടോറിയയില്‍ കോവിഡ് വ്യാപനം രൂക്ഷം; അതിര്‍ത്തി അടയ്ക്കാനൊരുങ്ങി ഓസ്‌ട്രേലിയ

കാന്‍ബറ: കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപിച്ച് ഓസ്‌ട്രേലിയ. വിക്ടോറിയയ്ക്കും ന്യൂ സൗത്ത് വെയ്ല്‍സിനും ഇടയിലെ അതിര്‍ത്തി അടയ്ക്കാനാണ് ഓസ്‌ട്രേലിയയുടെ തീരുമാനം.

വിക്ടോറിയയുടെ തലസ്ഥാനമായ മെല്‍ബണില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. രണ്ടാഴ്ചയ്ക്കിടെ നൂറുകണക്കിനു പേര്‍ക്കാണു വിക്ടോറിയയില്‍ രോഗം ബാധിച്ചത്.

രാജ്യത്തു പുതുതായി വൈറസ് ബാധിച്ചതില്‍ 95 ശതമാനത്തിലേറെയും വിക്ടോറിയയിസലാണ്. മറ്റു സംസ്ഥാനങ്ങളെല്ലാം അതിര്‍ത്തികള്‍ അടച്ചെങ്കിലും ന്യൂ സൗത്ത് വെയ്ല്‍സിനും വിക്ടോറിയയ്ക്കും ഇടയില്‍ ഇതുവരെ തടസ്സങ്ങളുണ്ടായിരുന്നില്ല. ബുധനാഴ്ചയാണ് അതിര്‍ത്തി അടച്ചിടല്‍ തുടങ്ങുകയെന്ന് അധികൃതര്‍ അറിയിച്ചു.

ഓസ്‌ട്രേലിയയില്‍ ഇതുവരെ 8583 പേര്‍ക്കാണ് രോഗം ബാധിച്ചത്.106 പേരാണ് ഇവിടെ മരണപ്പെട്ടത്.