പെണ്ണമ്മ തോമസ് ചെങ്ങാട്ട് (85) അരിസോണയിൽ നിര്യാതയായി

ചാൻഡ്‌ലെർ, അരിസോണ: പെണ്ണമ്മ തോമസ് (85) ആരിസോണയിലെ ചാൻഡ്‌ലെറിൽ നിര്യാതയായി.  പരേതനായ ചങ്ങനാശ്ശേരി തുരുത്തി സ്വദേശി ചാക്കോ തോമസ് ചെങ്ങാട്ടിന്റെ ഭാര്യയാണ്. മൃതസംസ്കാരം ജൂലൈ 14 ചൊവ്വാഴ്ച ഹോളിഫാമിലി സീറോ മലബാർ ദൈവാലയത്തിൽ വച്ച് നടത്തപ്പെടും.

മക്കൾ: തങ്കച്ചൻ, സോബിച്ചൻ, ബെന്നിച്ചൻ, ബിനില. മരുമക്കൾ: ആനിയമ്മ തങ്കച്ചൻ, മോളി സോബിച്ചൻ, ലവ്ലി ബെന്നിച്ചൻ,  ജോഷി കവിതാഴ (എല്ലാവരും അരിസോണ, യു എസ് എ )