പ്രഹേളിക (കവിത -രമ.കെ)

എന്റെ സീമന്തരേഖയില
കുങ്കുമച്ചാറാണ്
സാഗര സസ്യ യായ്
പരിണമിച്ചത്
കുങ്കുമച്ചെപ്പിൽ കാത്തു സൂക്ഷിച്ച
സ്വപ്നങ്ങളാണ്
മഞ്ചാടിക്കുരുകളായ് ചിതറിയത്
ചിതലരിച്ച മനസ്സിന്റെ
ഹൃദയനൊമ്പരങ്ങളാണ്
മഴയായ് വിതുമ്പിയത്
ഭീതിയുടെ ക്കൂരിരുട്ടിൻ ഇടനാഴികയിൽ
എന്റെ തൂലിക കുഴിച്ചുമൂടി
പകലിന്റെ മടിത്തട്ടിൽ
സൂര്യന്റെ മറപറ്റി
പകൽനക്ഷത്രം കാണാപ്രണയകാവ്യപുനർജ്ജന്മം
പൊന്നാനി പുഴയുടെ
നൂപുരങ്ങളിൽ
എന്റെ മൗനം അലിഞ്ഞു ചേർന്നു
പാൽകുടം തൂവിയ
മനസ്സിൽ തുമ്പപ്പൂ
കവിതയായ് വിരിഞ്ഞു
പൊന്നാനിപുഴയിൽ വീണ
പാലൊളിചന്ദ്രനെ
മൃദുലമാംകൈക്കുമ്പിളിൽ
കോരിയെടുത്തു
അതിലോലമതിലോലം
അധരങ്ങളോട് ചേർത്തു
മധുരമായ്മന്ത്രിച്ചു
നിന്നെ ഞാൻ
പ്രണയിയ്ക്കുന്നുസഖെ: