തിരുവനന്തപുരം ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിക്ക് കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിയാണ് ഇവര്‍.

കഴിഞ്ഞ ആഴ്ചവരെ ഇവര്‍ ഓഫീസില്‍ ജോലിക്ക് എത്തിയിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.അതേസമയം ആലപ്പുഴയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന വയോധിക മരിച്ചു. വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ്(96) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍നിന്നെത്തിയ ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ