നടന്‍ പൊന്നമ്പലത്തിന്റെ ചികിത്സാ ചെലവ് ഏറ്റെടുത്ത് കമല്‍ഹാസന്‍

നടന്‍ പൊന്നമ്പലത്തിന്റെ ചികിത്സാ ചെലവ് ഏറ്റെടുത്ത് കമല്‍ഹാസന്‍. നിലവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് പൊന്നമ്പലം. കിഡ്‌നി സംബന്ധമായിട്ടാണ് പൊന്നമ്പലം അസുഖ ബാധിതനായത്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പൊന്നമ്പലത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലാണ് പൊന്നമ്പലം. പൊന്നമ്പലത്തിന്റെ അവസ്ഥ മനസിലാക്കിയ കമല്‍ഹാസന്‍ അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകളടക്കം ഏറ്റെടുക്കാന്‍ തയ്യാറായി രംഗത്ത് വരികയായിരുന്നു. പൊന്നമ്പലത്തിന്റെ ചികിത്സാ ചെലവുകൾക്ക് പുറമേ അദ്ദേഹത്തിന്റെ രണ്ട് മക്കളുടെ പഠന ചെലവ് കൂടി ഏറ്റെടുക്കാൻ കമൽഹാസൻ തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കമല്‍ഹാസന്റെ ടീം പൊന്നമ്പലത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ആശുപത്രിയുമായി ബന്ധപ്പെടുന്നുണ്ട്. സ്റ്റണ്ട് മാന്‍ ആയിട്ടായിരുന്നു പൊന്നമ്പലം സിനിമയുടെ ഭാഗമായത്. കമല്‍ഹാസന്റെ അപൂര്‍വ സഹോദരങ്ങള്‍ എന്ന സിനിമയിലൂടെ അഭിനേതാവുമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ